തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്. ഒരു സ്ഥാപനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിലായി. ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുത്ത് പഠിപ്പിക്കാന്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്സി കേന്ദ്രങ്ങളില്‍ അധ്യാപനത്തിന് എത്തിയതെന്നാണ് വിവരം.
സർക്കാർ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് പൊതുഭരണ സെക്രട്ടറിയും, കേരള പി എസ് സിയുമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇവർ വിജിലൻസിന് കത്ത് നൽകിയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. ആരോപണങ്ങൾ തെളിഞ്ഞാൽ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ നടപടികളെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നൽകിയേക്കുമെന്നാണ് വിവരം.
Discussion about this post