ഇറാനിലെ, തുർക്കി അതിർത്തിക്കു സമീപമുള്ള ഗ്രാമമായ ഖോയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചു. മൂന്നു കുട്ടികളും നാലു മുതിർന്നവരും അടക്കം ഏഴ് പേരാണ് മരിച്ചത്.
അതിർത്തിക്കപ്പുറത്ത് ഉള്ള അതിർത്തി ഗ്രാമമായ വാനിലും ഭൂചലനം അനുഭവപ്പെട്ടു. കൊല്ലപ്പെട്ട 7 പേരും വാൻ ഗ്രാമ നിവാസികളാണ്. നിരവധി വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.ആളുകൾ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, ത്വരിത ഗതിയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
Discussion about this post