ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദിലെയും സമീപ പ്രദേശങ്ങളിലെയും 35 ലക്ഷം പേരുടെ ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള ബന്ധം ഇല്ലാതാക്കുന്നവരെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
എന്തിനെതിരെയും പ്രതിഷേധിക്കാനുള്ള വഴിയാണോ റോഡ് തടയല്‍. പ്രദേശം മറ്റൊരു ഷാഹീന്‍ ബാഗാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നീക്കം ചെയ്തില്ലെങ്കില്‍ ജനക്കൂട്ടം വീണ്ടും തിരിച്ചുവരുമെന്നും അദ്ദേഹം പോലിസിനു മുന്നറിയിപ്പ് നല്കി. 35 ലക്ഷത്തോളം പേരെ ഈ റോഡ് തടസ്സങ്ങള്‍ ബാധിച്ചിട്ടുണ്ട്. യമുന കടക്കാന്‍ അവര്‍ക്ക് മറ്റു മാര്‍ഗമില്ല. റോഡ് തടസ്സങ്ങളില്‍ പ്രതിഷേധിക്കാന്‍ ഞാന്‍ നേതൃത്വം നല്കിയിരുന്നുവെങ്കില് അവര്‍ തെരുവിലിറങ്ങുമായിരുന്നുവെന്നും കാരാവലില്‍ നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ മിശ്ര പറഞ്ഞു.
Discussion about this post