വിമാനമിറങ്ങി ഇന്ത്യൻ മണ്ണിലെത്തിയ ഡൊണാൾഡ് ട്രംപിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കുശലാന്വേഷണങ്ങൾക്ക് ശേഷം ഇരുവരും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലേക്ക് കയറി.പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമായ ‘ബീസ്റ്റ്’ എന്ന അതീവ സുരക്ഷയുള്ള ലിമോസിൻ യുഎസ് സെക്യൂരിറ്റി ഏജന്റുമാർ വിമാനത്തിന് സമീപം കാത്തു നിർത്തിയിരുന്നു.
11:40 ന് വാതിലുകൾ തുറന്നെങ്കിലും, 15 മിനിറ്റ് നേരത്തെ സുരക്ഷാ നിരീക്ഷണങ്ങളും കൂടി കഴിഞ്ഞിട്ടേ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ടിനെ പുറത്തിറക്കിയുള്ളൂ.
റോഡ് ഷോയുടെ അകമ്പടിയോടെ രണ്ടു രാഷ്ട്രത്തലവന്മാരുംസബർമതി ആശ്രമത്തിലേക്ക് തിരിക്കും. റോഡിന്റെ ഇരുവശങ്ങളിലും നിരവധി ഇന്ത്യൻ പ്രാദേശിക കലാരൂപങ്ങൾ ട്രംപിന് ആസ്വദിക്കാൻ വേണ്ടി ഇന്ത്യൻ സർക്കാർ ഒരുക്കിയിട്ടുണ്ട്












