പുരട്ചി തലൈവി ജയലളിതയുടെ കഥ പറയുന്ന ബോളിവുഡ് ചലച്ചിത്രം”തലൈവി”യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. പ്രശസ്ത താരം കങ്കണ റണാവത്താണ് സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി അഭിനയിക്കുന്നത്. തമിഴന്മാരും മലയാളികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സൂപ്പർതാരം അരവിന്ദ്സ്വാമിയാണ് എം.ജി.ആറിനെ അവതരിപ്പിക്കുന്നത്.
ജയലളിതയുടെ എഴുപത്തി രണ്ടാമത്തെ ജന്മദിനത്തിലാണ് ചിത്രത്തിലെ സംഘാടകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. മുഖ്യ താരമായ കങ്കണ റണാവത്തിനെ കൂടാതെ പ്രിയാമണി, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.2009 ജൂൺ മാസത്തിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.












