പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കൊല്ലപ്പെട്ടവരിൽ, ഒരു പോലീസുകാരനും ഉൾപ്പെടുന്നു.ഗുരു തേജ് ബഹാദൂർ ആശുപത്രി അധികൃതരാണ് വിവരം പുറത്തുവിട്ടത്.
സ്ഥിതിഗതികൾ പ്രകോപനപരമായി തുടരുന്നതിനിടെ, ഡൽഹി പോലീസ് ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ നാലു ദിവസത്തോളമായി തെരുവുകളിൽ ഏറ്റുമുട്ടൽ നടക്കുന്നു.ഡൽഹിയിൽ പത്തോളം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post