കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ, സാക്ഷി വിസ്താരത്തിനായി കേസിലെ പ്രതിയായ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ വ്യാഴാഴ്ച കോടതിയിലെത്തിയേക്കും. കൂടാതെ നിര്‍ണായക സാക്ഷികളായ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും വ്യാഴാഴ്ച കോടതിയില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്.
വരും ദിവസങ്ങളില്‍ ചലച്ചിത്ര മേഖലയില്‍നിന്നുള്ള ഗീതു മോഹന്‍ ദാസ്, സംയുക്തവര്‍മ, ശ്രീകുമാര്‍ മേനോന് തുടങ്ങിയവരും സാക്ഷി വിസ്താരത്തിനെത്തും.
കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കുറ്റകൃത്യത്തിനുശേഷം കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിനു സമീപത്തെ നാലുപേരെ കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ഇവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠന് മൊബൈല്‍ ഫോണ്‍ വാങ്ങിയ കടക്കാരന്, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. കേസില്‍ നിര്‍ണായക സാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞ ആഴ്ച വിസ്തരിച്ചിരുന്നു.
Discussion about this post