ഡല്‍ഹി: ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മീഷന്. കലാപത്തിന്റെ ഇടയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സന്ദര്‍ശനം. കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയും രണ്ട് അംഗങ്ങളുമാണ് സന്ദര്‍ശിക്കുക. കലാപം പൊട്ടിപ്പുറപ്പെട്ട ജഫറാബാദില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ സമരം നടന്ന സ്ഥലമാണ് ജഫറാബാദ്. അഞ്ഞൂറില്‍ ഏറെ സ്ത്രീകള്‍ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിച്ചിരുന്നു. ഷഹീന്‍ബാഗ് മോഡല്‍ സമരവുമായി കുത്തിയിരുന്ന സ്ത്രീകളുള്‍പ്പടെയുള്ള സമരക്കാരെ കേന്ദ്രസേന ഒഴിപ്പിക്കുകയായിരുന്നു.
Discussion about this post