കൊച്ചി: സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വിഭജിച്ചത് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കിയുള്ള വിഭജനം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ച നടപടി അസാധുവായി. പഞ്ചായത്ത് രൂപവത്കരണത്തില്‍ നടപടിക്രമം പാലിച്ചിട്ടില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
വിഭജനം ചോദ്യം ചെയ്ത് 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. പുതിയ 69 ഗ്രാമ പഞ്ചായത്തുകളുടെ രൂപവത്കരണം മുഴുവനായും റദ്ദായേക്കും. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിര്‍ത്തണമെന്ന നിയമമാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടിക്കിടയാക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം ചേരും.
Discussion about this post