കോഴിക്കോട്: ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടു കൂടി നടത്തുന്ന പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിന്റെ പേരില്‍ ആഘോഷ പരിപാടികള്‍ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതിയാക്കി കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ലൈഫ് മിഷന് പദ്ധതിയില്‍ പത്തില്‍ ഒരു ശതമാനം മാത്രമാണ് കേരള സര്‍ക്കാരിന്റേത്. മൊത്തം അനുവദിക്കുന്ന തുകയായ 4 ലക്ഷം രൂപയില്‍ 1.5 ലക്ഷവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ബാക്കി 20,0000 രൂപ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളും എടുക്കുന്നത്. ശേഷമുള്ള 50,000 രൂപ മാത്രമാണ് കേരള സര്‍ക്കാര്‍ പദ്ധതിക്കു വേണ്ടി ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post