സംവിധായകന്‍ കമലിനും, ബിനാ പോളിനുമെതിരെ മന്ത്രിയ്ക്ക് പരാതി. അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടാണ് പരാതി. ആമി, കാര്‍ബണ്‍ എന്നി സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് മൈക്ക് എന്ന സിനിമ സംഘടനയാണ് മന്ത്രിയ്ക്ക് പരാതി നല്‍കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബിനാ പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
നല്ല സിനിമകളെ അവഗണിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. ബിനാ പോളിന്റെ ഭര്‍ത്താവിന്റെ സിനിമയായ കാര്‍ബണിന് പുരസ്‌ക്കാരം നല്‍കിയതില്‍ ഇടപെടലുണ്ടായി, ആമി എന്ന കമല്‍ ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിലും ക്രമക്കേട് നടന്നുവെന്നാണ് മൂവ്‌മെന്റ് ഫോര്‍ ഇന്റിപെന്റഡ് സിനിമ എന്ന സംഘടനാ പവര്‍ത്തകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആമിയ്ക്ക് രണ്ട് പുരസ്‌ക്കാരവും, ബിനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത് കാര്‍ബണിന് ആറ് പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ ബന്ധുക്കളുടെ സിനിമകള്‍ അവാര്‍ഡുകള്‍ വാരിക്കോരി കൊണ്ടു പോകുന്ന പതിലാണ് ഉണ്ടായത്. കമലിന്റെ മകന്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ ഇത്തവണ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനാല്‍ നിയമം പരിഷ്‌ക്കരിക്കണമെന്നാണ് മൈക്കിന്റെ ആവശ്യം. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ സിനിമകള്‍ക്ക് വ്യക്തിഗത അവാര്‍ഡുകള്‍ നല്‍കരുത് എന്ന ചട്ടമാണ് ഇപ്പോള്‍ പാലിക്കുന്നത്. അതിനാല്‍ മറ്റ് അവാര്‍ഡുകള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് ആശാസ്യമല്ലെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ദാനം ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരുന്നത് എന്തിനാണെന്ന് അറിയില്ലെന്നാണ് കമലിന്റെ പ്രതികരണം. അതേസമയം ചലച്ചിത്ര അവാര്‍ഡിനുള്ള ജൂറിയെ തീരുമാനിക്കുന്ന സമയമാണ് ഇപ്പോള്‍. ഇതാണ് വിഷയം ഉയര്‍ത്തി കൊണ്ടുവരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Discussion about this post