തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണേണ്ട എന്നു സിസ്റ്റർ ലൂസി കളപ്പുര.സത്യത്തിനു വേണ്ടി നിൽക്കുമ്പോൾ മരിക്കാൻ പോലും തയ്യാറാണെന്നും സിസ്റ്റർ വെളിപ്പെടുത്തി.
‘ബിഷപ്പുമാരുടെ തെറ്റുകൾ ഇനിയും അനുവദിച്ചു കൊടുക്കാൻ പറ്റില്ല.അതിന്റെ പേരിൽ പുറത്തു പോകാൻ ഞാൻ തയ്യാറുമല്ല.ഒരു സ്ത്രീയെന്ന പരിഗണന പോലും എനിക്ക് വത്തിക്കാൻ തന്നില്ല, നിസ്സഹായരായ പാവം കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് എന്നെ പുറത്താക്കിയതെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചുപറയാൻ തന്നെയാണ് എന്റെ തീരുമാനം” എന്നാണ് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞത്.തന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറാവാത്ത, നീതി ഉറപ്പാക്കാൻ കഴിയാത്ത കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നു എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
Discussion about this post