ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ ബാധ തുടരുന്നു. ചൈനയിൽ ഇന്നലെ മാത്രം 31 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ മരണസംഖ്യ 2,943 ആയി.
അമേരിക്കയിൽ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ,യു.എസിലെ മരണസംഖ്യ ആറായി. ഇറാനിൽ 66 പേരും ഇറ്റലിയിൽ 52 പേരും വൈറസ് ബാധ മൂലം ഇതുവരെ മരണമടഞ്ഞു. ലോകത്ത് ആകെ മൊത്തം 90, 294 പേർക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,100-ന്റെ അടുത്തെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












