പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന വിവിധ കേസുകളിൽ കക്ഷിചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനായ യു.എൻ.എച്.സി.ആർ. ജനീവയിലെ യുഎൻ കമ്മീഷനിലെ ഇന്ത്യൻ പ്രതിനിധിയെ ഇക്കാര്യം കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ സ്ഥിരീകരിച്ചു.
എന്നാൽ, പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യയുടെ നിലപാട്.ഇന്ത്യൻ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണിത്, അതുകൊണ്ടുതന്നെ ഏതെങ്കിലും വിദേശ കക്ഷിക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമവാഴ്ചയെ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് ഇവിടുത്തെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മന്ത്രാലയം പ്രസ്താവിച്ചു.
Discussion about this post