രാഷ്ട്രീയ നേതാക്കന്മാരുടെ വിദ്വേഷ പ്രസംഗങ്ങൾ അടക്കം ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയ്ക്ക് നിർദേശം നൽകി.
നിലവിൽ ഡൽഹിയിൽ അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതി തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. നിലവിൽ അക്രമങ്ങൾ ഇല്ലെങ്കിലും, അതിനർത്ഥം കോടതിനടപടികൾ വൈകിക്കണമെന്നല്ല എന്നുപറഞ്ഞ സുപ്രീംകോടതി, വിധി പുറപ്പെടുവിക്കുകയായിരുന്നു.







