തിരുവനന്തപുരം: മിന്നല്‍ സമരം നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. മിന്നല്‍ സമരത്തിനിടെ തളര്‍ന്നു വീണ് മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കെ.എസ്.ആര്‍.ടിസിയെ നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് എന്ത് സാമൂഹിക പ്രതിബന്ധതയാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. ‘സമരക്കാര്‍ കാണിച്ചത് മര്യാദ കേടാണെന്നും മന്ത്രി പറഞ്ഞു.
”സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. സമരം ചെയ്യാന്‍ വേണ്ടി കിഴക്കേകോട്ട പോലെ ഒരു പ്രദേശത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയി. ആളുകളോട് യുദ്ധമാണ് യഥാര്‍ത്തില്‍ പ്രഖ്യാപിച്ചത്. ഇഇതിനെയാണ് യഥാര്‍ത്ഥത്തില്‍ അക്രമം എന്നു പറയേണ്ടത്.ഇന്നലെ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണമെന്നും കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post