ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ ഉൾപ്പെട്ട പോലീസുകാരെ മൃഗീയമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്.വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ, അക്രമികൾ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.ആക്രമിക്കപ്പെടുന്ന പോലീസുകാരുടെ കൂട്ടത്തിലായിരുന്നു കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻലാലും.
watch "zombies" in real life
देखिये कैसे कांस्टेबल रतनलाल जी को मारा गया, घेर कर, पत्थरों से
इसी भीड़ ने DCP अमित शर्मा जी की हत्या की कोशिश की
इन औरतों को देखिये और इनके वहशीपन को देखिये
ये चांद बाग में CAA विरोधी प्रदर्शन करने वाली औरतें और आदमी हैं pic.twitter.com/aVXXzoBVLt
— Kapil Mishra (Modi Ka Pariwar) (@KapilMishra_IND) March 5, 2020
മാരകമായി പരിക്കേറ്റ ഡി.സി.പി അമിത് ശർമയ്ക്കും എ.സി.പി ഗോകുൽപുരി അനൂജിനും ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതേ ആൾക്കൂട്ടം തന്നെയാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെയും മറ്റു ചിലരെയും മാരകമായി ആക്രമിച്ചതെന്നും പിടിച്ചുകൊണ്ടു പോയതും എന്നാണ് കരുതപ്പെടുന്നത്.ക്രൂരമായി കൊലപ്പെടുത്തിയ രീതിയിൽ അങ്കിത് ശർമയുടെ മൃതദേഹം ദിവസങ്ങൾക്കു ശേഷം കണ്ടെടുത്തിരുന്നു.ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെടുന്ന വീഡിയോ ബി.ജെ.പി നേതാവായ കപിൽ മിശ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Discussion about this post