ഡല്‍ഹി: ഷഹീന് ബാഗ് സമരപന്തലില്‍ ആള്‍കൂട്ടം കുറയുന്നതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ കുറഞ്ഞുവെന്ന് വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് ഒരു ദേശീയ മാധ്യമം ആണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സമരക്കാര്‍ ഒഴിയുന്നു എന്നാണ് ചില സമര അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇത് നിഷേധിക്കുകയാണ് പ്രതിഷേധക്കാര്‍.
ഏഴ് റിപ്പോര്‍ട്ടര്‍മാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനല്‍ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ടറെ പോലും സമര പന്തലിലേക്ക് അയക്കുന്നില്ല എന്നാണ് പ്രതിഷേധക്കാരില്‍ ചിലര്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ഇവരുടെ ഭക്ഷണ ശ്രോതസും കുറയുന്നതായി ഇയാള്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. നേരത്തെ ബിരിയാണി വിളമ്പിയിരുന്നവര്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല എന്നാണ് സൂചന. ഇന്നലെ ഒരു ഡസന്‍ ആളുകള്‍ പോലും സമരപന്തലില്‍ ഇല്ലായിരുന്നു.
അതേസമയം അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അധികൃതര്‍ കുറച്ചിട്ടില്ല. ഡൽഹി നിവാസികള്‍ക്ക് ഷഹീന് ബാഗ് ദൈനംദിന ശല്യമായിത്തീര്ന്നതിനാല് റോഡ് തടസ്സങ്ങള്‍ നേരിട്ടതോടെ, പ്രതിഷേധം മറ്റൊരു ആവശ്യത്തിലേക്ക് വേദിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ മധ്യസ്ഥ ശ്രമം വിജയിച്ചിരുന്നില്ല. ദേശീയ മാധ്യമമായ റിപ്പബ്ലിക് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post