ഡല്‍ഹി: കര്‍ണാടകയിലെ ബിദറിലെ സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. സ്കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിയുടെ മാതാവ് എന്നിവരെയാണ് കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
അനാവശ്യമായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നും രാജ്യദ്രോഹ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാന, അഭിഭാഷകന് ഉത്സവ് സിങ് ബയിന്‍സ് മുഖേനയാണ് പൊതു താല്പര്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍കാര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാമെന്നും മറ്റു ആവശ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
Discussion about this post