ഗോകുൽപുരിയിൽ, ചാന്ദ് ബാഗിലുണ്ടായ അക്രമത്തിലും കലാപത്തിലും പോലീസ് തിരയുന്നവരുടെ പട്ടികയിൽ താഹിർ ഹുസൈന്റെ സഹോദരനുമുണ്ടെന്ന് റിപ്പോർട്ടുകൾ.
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ വധിക്കപ്പെട്ട കെട്ടിടത്തിനുള്ളിലും ഷാ ആലം ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ വെളിപ്പെടുത്തുന്നു.ഇതിലെ പ്രധാന പ്രതി, മുൻ ആം ആദ്മി കൗൺസിലറായ താഹിർ ഹുസൈനാണ്.ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ കലാപത്തിന് ദൃക്സാക്ഷി മൊഴികളിൽ, ഷാ ആലത്തിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ അന്വേഷിക്കുകയാണ് ഇയാൾ ഒളിവിലാണെന്ന് മനസ്സിലാകുന്നത്. ഡൽഹി കലാപങ്ങളിൽ ഏറ്റവും രൂക്ഷമായ ആക്രമണം നടന്ന ഭാഗമാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗ്, ജാഫറാബാദ്, ശിവ് വിഹാർ എന്നിവ.
Discussion about this post