മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാര്‍ച്ച് 29-നു തന്നെ ഐപിഎല്‍ പുതിയ സീസണിനു തുടക്കമാകുമെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ഗാംഗുലി പറഞ്ഞു.
മെഡിക്കല്‍ സംഘവും ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും ഗാംഗുലി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ നിരീക്ഷിച്ചുവരികയാണെന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. കൊറോണ വൈറസ് ബാധ വളരെക്കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്നു കളിക്കാര്‍ എത്തും. എല്ലാം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചിട്ടുണ്ട്.
Discussion about this post