പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 683 കേസ് രജിസ്റ്റർ ചെയ്തു.ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റിലായതും അടക്കം കലാപത്തിന്റെ പേരിൽ നിയമ നടപടിക്ക് വിധേയരായവരുടെ എണ്ണം 1,983 കവിഞ്ഞു. മുൻ ആംആദ്മി നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെ പലരെയും ഇതിനകം പോലീസ് പിടികൂടിക്കഴിഞ്ഞു.ഡൽഹിയിലെ കർകർദൂമ കോടതിക്ക് മുന്നിൽ ഹാജരാക്കിയ ഇയാളെ, ഏഴു ദിവസം പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന ആ ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിൽ, 53 പേർ മരിക്കുകയും മുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post