ഖത്തറിനു പിറകേ യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യയും.സൗദിയിൽ കൊറോണ രൂക്ഷമാകുന്നത് പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി. നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൂടി സൗദിയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 15 ആയി. തലസ്ഥാനമായ റിയാദിലാണ് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത്.
രാജ്യത്തെ സർവ്വ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു കൊണ്ട് സർക്കാർ ഉത്തരവിറക്കി.യുഎഇ, ബഹ്റൈൻ, കുവൈത്ത്, ലബനൻ, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാക്ക് എന്നീ ഒമ്പത് രാജ്യങ്ങളിലേക്ക് സൗദിഅറേബ്യ യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post