അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വധേരയ്ക്ക് ബന്ധമുണ്ടെന്ന് ബിജെപി. ബിജെപി നേതാവ് അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ടെന്നാണ് മാളവ്യയുടെ ട്വീറ്റ്.
വിജയ് മല്യ പതിവായി സോണിയാ ഗാന്ധിക്ക് വിമാനടിക്കറ്റുകള്‍ അയച്ചുകൊടുത്തിരുന്നു. രാഹുല്‍ ഗാന്ധിയാണ് നീരവ് മോദിയുടെ ബ്രൈഡല്‍ കളക്ഷന്‍ ഉദ്ഘാടനം ചെയ്തത്. റാണ കപൂറാണ് പ്രിയങ്കാ വധേരയുടെ ചിത്രങ്ങള്‍ വാങ്ങിയത് എന്നും മാളവ്യ ട്വീറ്റ് ചെയ്തു.
Discussion about this post