ഡല്‍ഹി: ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ലളിത് മോദി, വ്യാപം, അഴിമതി വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
നാല് തവണ നിര്‍ത്തി വച്ച ശേഷം ഉച്ചക്ക് രണ്ടിന് രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബില്‍ അവതരിപ്പിച്ചത്. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. ബില്‍ വായിച്ചു തുടങ്ങിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കോണ്‍ഗ്രസിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആവശ്യമില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി വിമര്‍ശിച്ചു.
കോണ്ഗ്രസുംഇടത് പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നിരയിലെ മറ്റ് കക്ഷികളുടെ സഹായത്തോടെ ബില്‍ പാസാക്കുകയായിരുന്നു.
Discussion about this post