കർണാടകയിലെ ഹുബ്ലി അഡീഷണൽ ജില്ലാ കോടതി രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികളുടെ ജാമ്യപേക്ഷ തള്ളി. പാക്കിസ്ഥാൻ അനുകൂല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. വിദ്യാർത്ഥികൾക്ക് പരീക്ഷ അടുത്തുവെന്നും, പഠിക്കാൻ ഒരുപാട് ഉണ്ടെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ താങ്കളുടെ ഭാവിയെയും വിദ്യാഭ്യാസത്തെയും തന്നെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള യുവാക്കളുടെ അപേക്ഷകളൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല.
“ചുമത്തപ്പെട്ട കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അന്വേഷണ ഏജൻസികൾക്ക് ആരുടെയും കൈകടത്തലുകൾ ഇല്ലാതെ സ്വതന്ത്രമായി അവരുടെ ജോലി ചെയ്യണം, എന്തിന്റെ അടിസ്ഥാനത്തിലായാലും അതിനാൽ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകാൻ സാധിക്കില്ല!
രാജ്യത്തിന്റെ സ്ഥിരതയിലും സുരക്ഷിതത്വത്തിലും വലുതല്ല മറ്റൊരു കാര്യവും” എന്ന് കോടതി തറപ്പിച്ചു പറഞ്ഞു.
ബാസിത് ആഷിക് സോഫി, താലിബ് മജീദ്, ആമിർ മുഹിയുദ്ദീൻ വാണി എന്നീ യുവാക്കളാണ് ഹോസ്റ്റലിൽ ഇരുന്ന് പാകിസ്ഥാനി അനുകൂല വീഡിയോകൾ ഷെയർ ചെയ്തതിന് പോലീസ് പിടികൂടിയത്.
Discussion about this post