സംസ്ഥാനത്ത് 18 പേർക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്.അതേസമയം, തൃശൂർ പൂരം ആറാട്ടുപുഴ പൂരം എന്നിവയെ കുറിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി.
ദേവസ്വം ബോർഡിനു കീഴിലുള്ള 403 ക്ഷേത്രങ്ങളിലെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദൈവത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവകാലമാണ്. ആഘോഷങ്ങൾ നടത്തിയാൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് ആൾക്കാർ, രോഗബാധ പടർന്നുപിടിക്കാനുള്ള സാഹചര്യം ഇരട്ടിയാക്കും എന്നതിനാലാണ് ക്ഷേത്രാചാരങ്ങൾ സംരക്ഷിച്ചുകൊണ്ട് ചടങ്ങ് മാത്രം നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
Discussion about this post