കൊറോണ വൈറസ് ബാധ കേരളത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷ പരിപാടികളും നിർത്തി വെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവുകളെ മാനിച്ചു പൊതു ജനങ്ങൾ കൂട്ടമായി പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകളും നിർത്തുകയാണെന്ന് കൃപാസനം അധികൃതർ അറിയിച്ചു.
സംസ്ഥാനമൊട്ടാകെ രോഗം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, പള്ളികളിൽ കുർബാന അർപ്പണം മാത്രം മതിയെന്ന് ചങ്ങനാശ്ശേരി അതിരൂപത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.പള്ളി പരിപാടികളിലെ ജനസാന്നിധ്യം പ്രോത്സാഹിപ്പിക്കരുതെന്നും, ജനസമ്പർക്കം പരമാവധി കുറയ്ക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post