ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം നഷ്ടമാകാന്‍ കാരണമാകില്ലെന്ന് തുറന്ന് സമ്മതിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസഭയിൽ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു കപില്‍ സിബലിന്റെ കോൺഗ്രസിനെ ഞെട്ടിച്ച പരാമർശം.
സിഎഎ ആരുടേയും പൗരത്വം ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. ഇതിലൂടെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ പിന്തുണക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
നേരത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ലെന്ന് ഒരു സംസ്ഥാന സര്‍ക്കാരിനും പറയാനാവില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും രാജ്യത്തെ നിയമം സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post