ബാല്യത്തിൽ മുത്തശ്ശി പറഞ്ഞു തന്നിരുന്ന ഇന്ദിരാഗാന്ധിയുടെ കഥകൾ കേട്ടാണ് താൻ വളർന്നതെന്ന് രമ്യ ഹരിദാസ് എം.പി. ചെറുപ്പകാലത്ത് പ്രധാനമന്ത്രിയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും രമ്യ വെളിപ്പെടുത്തി.
ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന ആ പാർലമെന്റിൽ എത്താൻ തനിക്കായെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും, സ്വപ്നം കാണാനും ആ സ്വപ്നം സത്യമാക്കാൻ വേണ്ടി പ്രയത്നിക്കുകയുമാണ് ഓരോ സ്ത്രീകളും വേണ്ടതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരത്ത് വനിതാസംരംഭകരുടെ സംഘടനയായ വുമൺ ഓൺട്രപ്രണേഴ്സ് കളക്ടീവ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വുമൺ ഓഫ് കേരളം ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കവെയാണ് രമ്യ ഇക്കാര്യം പങ്കുവച്ചത്.സംഘടനയുടെ “ഉജാല” പുരസ്കാരം ഭിന്നശേഷിക്കാരിയായ കലാകാരി എസ്.കണ്മണിക്ക് രമ്യ ഹരിദാസ് സമ്മാനിച്ചു.
Discussion about this post