കൊറോണ പ്രതിരോധത്തിൽ കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം തന്നെ, കേരളത്തിന് പുറത്ത് വളരെ വലിയ ഒരു പ്രവാസി സമൂഹം താമസിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും തന്നെ മലയാളി സാന്നിധ്യമുണ്ട്. ഒരു വ്യക്തിയിൽ നിന്നും സമൂഹത്തിലേക്ക് മുഴുവൻ പടരാൻ കഴിയും എന്നതാണ് ഇതിൽ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതെല്ലാം തന്നെ വെല്ലുവിളിയാണെങ്കിലും, കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി മലയാളികളെല്ലാം ഒറ്റക്കെട്ടായി കൊറോണയെന്ന മഹാമാരി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെ മേലും അനാവശ്യ നിയന്ത്രണമില്ലെന്നും, ബോധമുള്ളവർ തന്നെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post