പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ പങ്കെടുത്തവരെ പോലീസ് തിരിച്ചറിഞ്ഞു.
ഡൽഹിയിലെ ഗോകുൽപുരിയിൽ, ഫെബ്രുവരി 24-ന് പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ അതിക്രൂരമായി ആക്രമിച്ച ജനക്കൂട്ടത്തിലുള്ള, ബുർഖ ധരിച്ച സ്ത്രീകളെയാണ് ഡൽഹി പോലീസിൻറെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തിരിച്ചറിഞ്ഞത്.ചാന്ദ്ബാഗ്, ഗോകുൽപുരി പ്രദേശവാസികളായ പലരുടെയും കയ്യിൽ നിന്ന് ശേഖരിച്ച വീഡിയോ ക്ലിപ്പുകളിൽ നിന്നും, സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പോലീസിന് പ്രതികളെ തിരിച്ചറിയാനായത്.









