Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രണ്ട് മക്കളുടെ അമ്മയെ പീഡിപ്പിച്ച് തോട്ടിൽ മുക്കി കൊന്ന ശേഷം ആഭരണങ്ങൾ കവർന്നു; പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം

by Brave India Desk
Mar 14, 2020, 12:41 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തലശ്ശേരി: ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ മുപ്പതുകാരിയെ തോട്ടിൽ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്.

പെരിങ്ങത്തൂർ കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ സി.കെ.റീജയെയാണ് പ്രതിയായ പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ വലിയ കാട്ടിൽ കെ.പി.അൻസാർ കൊലപ്പെടുത്തിയത്. 29 വയസ്സുകാരനാണ് ഇയാൾ. ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക റീജയുടെ ബന്ധുക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം.

Stories you may like

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

2017 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. മത്സ്യം വാങ്ങാൻ പോവുകയായിരുന്ന റീജയെ വഴിയരികിൽ ഒളിച്ചു നിന്ന പ്രതി കടന്നു പിടിക്കുകയും ചെറുത്തപ്പോൾ വായും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. മൽപ്പിടിത്തത്തിനിടെ തോട്ടിലേക്ക് വീണ് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്ത് വെള്ളത്തിൽ മുക്കിപ്പിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള അടക്കമുള്ളവർ കോടതിയിൽ സാക്ഷികളായി എത്തിയിരുന്നു. വിധി കേട്ട ശേഷം കൂസലില്ലാതെയാണ് പ്രതി ജയിലിലേക്ക് മടങ്ങിയത്.

കൊല്ലപ്പെട്ട റീജയുടെ മക്കളുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് വീട്ടിനടുത്ത് വയലിൽ വച്ച് ഇയാൾ റീജയെ കടന്നുപിടിച്ചിരുന്നു. അമ്മ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്ന് മകൾ കോടതിയിൽ മൊഴി നൽകുകയായിരുന്നു. പ്രതി കവർന്ന റീജയുടെ ആഭരണങ്ങൾ, പ്രതിയുടെ ചെളി പുരണ്ട വസ്ത്രങ്ങൾ എന്നിവ കണ്ടെത്താനായതും നിർണായകമായി.

പെരിങ്ങത്തൂർ, കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ കുഞ്ഞിരാമന്റെയും ചീരൂട്ടിയുടെയും ഒൻപത് മക്കളിൽ ഇളയവളായിരുന്നു റീജ. പുളിനാമ്പ്രം ചാച്ചേരി താഴെക്കുനിയിൽ ടി.കെ.ഗോപിയാണ് ഭർത്താവ്. സ്വാതി,​സൗരവ് എന്നിവരാണ് മക്കൾ.

Tags: VerdictRape murder case
Share40
Tweet
SendShare

Latest stories from this section

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

Discussion about this post

Latest News

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies