തിരുവനന്തപുരം: സി പി എം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദത്തിൽ. അഭിമുഖത്തിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ളവരെ അവഗണിച്ചാണ് ബിജുവിന്റെ ഭാര്യ വിജി വിജയന് നിയമനം നൽകിയതെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ, സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണ്ണർക്ക് പരാതി നൽകി.
വെള്ളിയാഴ്ച നടന്ന സിൻഡിക്കേറ്റിൽ 46 അധ്യാപക തസ്തികകളിലേക്കാണ് നിയമനം നടന്നത്. ഇതിൽ ബയോകെമിസ്ട്രി വിഭാഗത്തിലേക്കാണ് വിജി വിജയന് നിയമനം ലഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രബന്ധങ്ങളുമുള്ള നൂറോളം ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഇവർക്ക് നിയമനം നൽകിയതെന്നാണ് ആരോപണം. എന്നാൽ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിജി വിജയന് നിയമനം നൽകിയതിൽ തെറ്റില്ലെന്നാണ് കേരള സർവ്വകലാശാല വിസിയുടെ നിലപാട്. അഭിമുഖങ്ങൾ അർഹരെ ഒഴിവാക്കാനും ഇഷ്ടക്കാരെ തിരുകി കയറ്റാനുമുള്ള അവസരങ്ങളായി മാറുന്നതായും പരാതി ഉയരുന്നുണ്ട്.
Discussion about this post