ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എത്തിയതാണ് ഈ വൃദ്ധ.വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ ആരോഗ്യ പരിശോധനയിൽ സംശയം തോന്നിയ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും, കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഐസൊലേഷനിലേക്ക് മാറ്റിയ വൃദ്ധയ്ക്ക് വേറെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബഹറിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ്-19 പടർന്നു പിടിച്ചിട്ടുള്ള ഇറ്റലി, ഈജിപ്ത്, ലെബനൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന എല്ലാവരും വീടുകളിൽ പ്രത്യേക മുറികളിൽ താമസിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post