പത്തനംതിട്ടയിൽ, ഇരവിപേരൂരിലെ പള്ളിയിൽ പുരോഹിതൻ കുർബാന അർപ്പിച്ചതിനെ തുടർന്ന് 69 പേർ നിരീക്ഷണത്തിൽ.റാന്നിയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയിൽ കുർബാനയർപ്പിച്ചത്. വിവരമറിഞ്ഞതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയത്.
കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ, പള്ളികളിലും ക്ഷേത്രങ്ങളിലും ആൾക്കാരുടെ സന്ദർശനം പരമാവധി കുറയ്ക്കാനാണ് സർക്കാർ പ്രോത്സാഹനം നൽകുന്നത്. ആരാധനാലയങ്ങളും ആൾക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനിടയിലാണ് ഇരവിപേരൂരിൽ പുരോഹിതൻ കുർബാന നടത്തിയത്.നിരീക്ഷണത്തിൽ ഉൾപ്പെട്ടവരിൽ ചെറിയ കുട്ടികളും, പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ഏഴ് കുട്ടികളും ഉൾപ്പെടും. ഇവർക്കായി പ്രത്യേകം പരീക്ഷാ സംവിധാനമൊരുക്കും.
Discussion about this post