മലപ്പുറം: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ കെ.ടി ജലീല്‍ എംഎല്‍എ. യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനതിരെയുള്ള സിപിഎം പ്രമേയം കട്ടവരെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ തട്ടുക എന്ന നീതി നിര്‍വ്വഹണത്തിലെ പ്രാകൃത രീതിയോടുള്ള വിയോജിപ്പായാണ് എംഎല്‍എ വിവരിക്കുന്നത്.
ഇന്നു നാം കാണുന്ന കലാപകലുഷിതമായ ഇന്ത്യയെ സൃഷ്ടിച്ചത് 1992 ലെ ബാബറിമസ്ജിദിന്റെ തകര്‍ച്ചയായിരുന്നു . ആ ക്രൂരകൃത്യം ചെയ്തവരും ( ബിജെപി ) അതിനോട് കണ്ണടച്ചിരുട്ടാക്കി വേണ്ട ഒത്താശകള്‍ ചെയ്ത്കൊടുത്ത അന്നത്തെ കേന്ദ്രഭരണകൂടവുമാണ് ( കോണ്‍ഗ്രസ്സ് ) ഇത്രമേല്‍ നാടിനെ കുട്ടിച്ചോറാക്കിയത് . പ്രസ്തുത സംഭവത്തോടെ നമ്മുടെ ചരിത്രംതന്നെ രണ്ടായി പകുക്കപ്പെട്ടു : ‘India ; before and after the demolition of babri masjid’ .-കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക
( ടാഡാ കോടതി 2007 ജൂലൈ 26നാണ് യാക്കൂബിനെ വധശിക്ഷക്കു വിധിച്ചത് . ‘നിങ്ങള്‍ കുറ്റകൃത്യം ചെയ്തിട്ടില്ലെങ്കിലും അത് പ്ലാന്‍ ചെയ്തതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെന്നതിനാല്‍ നിങ്ങളെ കഴുമരത്തിലേറ്റാന്‍ വിധിക്കുന്നു’ ടാഡാ കോടതി ജഡ്ജി പി.ഡി. കോടെ പറഞ്ഞു . ‘താന്‍ ചെയ്യുന്നതെന്തന്നറിയാത്ത ഈ ന്യായാധിപനോട് ദൈവമേ അങ്ങ് പൊറുക്കേണമേ’ തുറന്ന കോടതിയില്‍വെച്ച് അപ്പോള്‍ത്തന്നെ യാക്കൂബ് പ്രതിവചിച്ചു ) . ഇന്നത്തെ (1282015 ) മാതൃഭൂമി പത്രത്തിന്റെ നാലാം പേജില്‍ അറിയപ്പെടുന്ന അഭിഭാഷകന് അഡ്വ. കാളീശ്വരം രാജ് പേരുവെച്ചെഴുതിയ ലേഖനത്തിന്റെ രണ്ടാംപാരഗ്രാഫിലെ അവസാനത്തെ രണ്ട് വാചകങ്ങളാണ് മേലുദ്ധരിച്ചത് . സിപിഎം എന്തിനാണ് മേമനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ച് പ്രമേയം പാസ്സാക്കിയതെന്ന ചിലരുടെ ചോദ്യത്തിന്റെ ഉത്തരവുംകൂടി ആ വരികളിലുണ്ട് . ‘കട്ടവനെക്കിട്ടിയില്ലെങ്കില് കിട്ടിയവനെത്തട്ടുക’ എന്ന നീതിനിര്‍വഹണത്തിലെ പ്രാകൃതരീതിയോടുള്ള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് സിപിഎം ചെയ്തത് . ഇന്നു നാം കാണുന്ന കലാപകലുഷിതമായ ഇന്ത്യയെ സൃഷ്ടിച്ചത് 1992 ലെ ബാബറിമസ്ജിദിന്റെ തകര്‍ച്ചയായിരുന്നു . ആ ക്രൂരകൃത്യം ചെയ്തവരും ( ബിജെപി ) അതിനോട് കണ്ണടച്ചിരുട്ടാക്കി വേണ്ട ഒത്താശകള്‍ ചെയ്ത്കൊടുത്ത അന്നത്തെ കേന്ദ്രഭരണകൂടവുമാണ് ( കോണ്‍ഗ്രസ്സ് ) ഇത്രമേല്‍ നാടിനെ കുട്ടിച്ചോറാക്കിയത് . പ്രസ്തുത സംഭവത്തോടെ നമ്മുടെ ചരിത്രംതന്നെ രണ്ടായി പകുക്കപ്പെട്ടു : ‘India ; before and after the demolition of babri masjid’ . സംഭവിച്ചതൊക്കെ സംഭവിച്ചു . സൗഹൃദത്തിന്റെ പഴയ ഇന്ത്യയെ നമുക്ക് പുനസ്രിഷ്ടിക്കണം . അതിനാവട്ടെ വരുംനാളുകളിലെ നമ്മുടെ ചിന്തയും പ്രവര്‍ത്തിയും .
Discussion about this post