മലപ്പുറം: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത 23കാരന് ജാമ്യമില്ല. പെണ്‍കുട്ടിയെ ബാലസദനത്തിനടുത്തുള്ള തെങ്ങിന്‍ തോപ്പിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്.
പതിനാറുകാരിയെ തെങ്ങിന്‍ തോപ്പില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. മണ്ണാര്‍ക്കാട് മണലടി പറമ്പില്‍ പീടിക മുഹമ്മദ് റമീസ് (23)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2019 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി ഗോകുലം ബാലസദനത്തിനടുത്തുള്ള തെങ്ങിന്‍ തോപ്പില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2020 ഫെബ്രുവരി 13നാണ് പ്രതി അറസ്റ്റിലായത്.
Discussion about this post