വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് സുനില്‍ കുല്‍ക്കര്‍ണി ബിജെപിയില്‍ ചേര്‍ന്നു
‘ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു, മോഡിജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയ്ക്ക് പോവുകയാണ്. മോദിയുടെ കൂടെ പ്രവര്‍ത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്’-കുല്‍ക്കര്‍ണി പറഞ്ഞു.
പല ആം ആദ്മി നേതാക്കളും നേരത്തെ തന്നെ ആം ആദ്മിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരെ അണി നിരത്തിയാണ് ഡല്‍ഹിയില്‍ ബിജെപി പ്രചരണം കൊഴുപ്പിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ നേതൃത്വപരമായി പരാജയമാണെന്ന് ജനങ്ങളിലെത്തിക്കാനാണ് ബിജെപി ഇവരിലൂടെ ശ്രമിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ഭരണപരമായി പരാജയമാണെന്ന് സമര്‍ത്ഥിക്കാനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും പ്രചരണയോഗങ്ങളില്‍ ശ്രമിക്കുന്നത്.
Discussion about this post