ബേബി ഡോൾ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന്, കനികയ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
വസുന്ധരരാജെ സിന്ധ്യയും മകനായ ദുഷ്യന്തും ഗായികയ്ക്കോപ്പം വിരുന്നിൽ പങ്കെടുത്തിരുന്നു.കനികയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വസുന്ധര രാജ സിന്ധ്യ മാധ്യമങ്ങളെ അറിയിച്ചത്.കനിക കപൂറിനെ ഇപ്പോൾ ലക്നൗ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ച് 15നാണ് ലണ്ടനിൽനിന്നും കനിക തിരിച്ചെത്തിയത്.
Discussion about this post