കേരളത്തിൽ കോവിഡ് കേസുകൾ വ്യാപകമായതോടെ ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വച്ചു.
ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചയോടെ അവസാനമായി പുറപ്പെടുന്ന കപ്പലിന് ശേഷം കപ്പൽ സർവീസ് നടത്തില്ല. വിനോദസഞ്ചാരികൾക്ക് മുൻപേ തന്നെ ലക്ഷദ്വീപിൽ വിലക്കേർപ്പെടുത്തിയിരുന്നു.ആദ്യം വിദേശ സഞ്ചാരികൾക്ക് മാത്രമായിരുന്നു വിലക്കെങ്കിലും പിന്നീട്, ആഭ്യന്തര സഞ്ചാരികൾക്കും ബാധകമാക്കുകയായിരുന്നു. അതേസമയം, ചരക്ക് കപ്പലുകൾക്ക് സർവീസ് നടത്താമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Discussion about this post