ജമ്മു കാശ്മീർ നേതാവ് ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെ സ്വന്തം വീട്ടിൽ തന്നെയാണ് തടങ്കലിൽ കേന്ദ്രസർക്കാർ പാർപ്പിച്ചിരുന്നത്. ഏഴു മാസത്തെ കരുതൽ തടങ്കലിനു ശേഷമാണ് ഒമർ അബ്ദുല്ല മോചിപ്പിക്കപ്പെടുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്ന നടപടിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ കരുതൽ തടങ്കലിലിട്ട കാശ്മീരിലെ മുൻനിര നേതാക്കളിൽ ഒരാളാണ് ഒമർ അബ്ദുള്ള. കഴിഞ്ഞ ഓഗസ്റ്റ് മാസം അഞ്ചാം തീയതി മുതൽ വീട്ടുതടങ്കലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.
Discussion about this post