ലോക്ഡൗണിനോട് സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ഷൂട്ട് ചെയ്യാൻ ഉത്തരവിടും, ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു. തന്നെക്കൊണ്ട് അത് ചെയ്യിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 562 ആയ സ്ഥിതിക്ക്, നിരീക്ഷണത്തിലായിട്ടും പുറത്തിറങ്ങി നടക്കുന്നവരുടെയും, നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങുന്നവരുടെയും നേരെ കർശനമായ നടപടികളാണ് ഓരോ സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്.രാജ്യത്ത് തമിഴ്നാട്ടിലും, കോവിഡ്-19 ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
Discussion about this post