രാജ്യം അതീവ ഗുരുതരാവസ്ഥയെ അഭിമുഖീകരിക്കുന്ന വേളയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ കാരണം ഇന്ത്യക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപയെന്ന് സാമ്പത്തിക വിദഗ്ധർ. ഈ നഷ്ടം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കനത്ത പ്രത്യാഘാതം സൃഷ്ടിക്കും. ജി.ഡി.പിയുടെ നാല് ശതമാനം വരുന്ന ഈ നഷ്ടം സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്നും കര കയറാൻ, സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലോക്ഡൗൺ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിക്കും.വരാൻ പോകുന്ന സാമ്പത്തിക വർഷം, ഇന്ത്യയുടെ വളർച്ചാ നിരക്ക് കേവലം 3.5% ആയിരിക്കും എന്നാണ് പശ്ചാത്യ ധനകാര്യ വിശകലന സ്ഥാപനങ്ങൾ അഭിപ്രായപ്പെടുന്നത്.കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയെ ബാധിച്ച സ്ഥിതിക്ക്, ഏപ്രിൽ 3 ന് ഭാരതീയ റിസർവ് ബാങ്ക് യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ജനതയുടെ സാമ്പത്തിക പുരോഗതി നിശ്ചയിക്കുന്നതിൽ നിർണായകമായിരിക്കും.
Discussion about this post