കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതുമൂലം കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. പാവപ്പെട്ടവര്‍ക്കായി 50 ലക്ഷം രൂപ ഗാംഗുലി സംഭാവന നല്കി.
സുരക്ഷ പരിഗണിച്ച് വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലാല്‍ ബാബ റൈസും ചേര്‍ന്ന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരിക്കുന്നത്. ഗാംഗുലിയുടെ ഈ നടപടി സംസ്ഥാനത്തുള്ള മറ്റ് പൗരന്മാര്ക്ക് പ്രചോദനമാകുകയും, ഇവര്‍ ഇത്തരത്തില്‍ ജനങ്ങളെ സേവിക്കാനുള്ള നടപടികളിലേക്ക് തിരിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന് ഗാര്‍ഡന്‍സിലെ സൗകര്യങ്ങള്‍ കൊറോണാ വൈറസ് ക്വാറന്റൈന് കേന്ദ്രം തയ്യാറാക്കാന്‍ വിട്ടുനല്‍കുമെന്ന് സൗരവ് ഗാംഗുലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post