ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് രോഗാശുപത്രി കെട്ടിയുയർത്താൻ ഒഡിഷ സർക്കാർ. ഏറിയാൽ 15 ദിവസം മാത്രമാണ് ഇത് നിർമ്മിക്കാൻ എടുക്കുകയെന്ന് സർക്കാർ പ്രതിനിധികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആശുപത്രിയുടെ നിർമ്മാണം ഒഡിഷ മൈനിങ് കോർപ്പറേഷന്റെയും, മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റേയും ആഭിമുഖ്യത്തിലായിരിക്കും.
ഒരേസമയം 1000 രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ഒഡീഷയുടെ തലസ്ഥാനം നഗരമായ ഭുവനേശ്വറിൽ ആണ് ഈ ആശുപത്രി പടുത്തുയർത്തുന്നത്.എസ്.യു.എം, കെ.ഐ.എം.എസ് എന്നിവയും ഈ പദ്ധതിയിൽ പങ്കാളികളാണ്.








