കോവിഡ് മുൻകരുതലിന്റെ ലോക്ഡൗൺ ഈ കാലഘട്ടം വളരെ എളുപ്പത്തിൽ ചിലവഴിക്കാം. വീട്ടിൽ ഇരിക്കുന്നവർക്ക് പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന ഓഫറുമായി നാഷണൽ ബുക്ക് ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നു.നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നാണ് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.
മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 18 ഭാഷകളിൽ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. സയൻസ് ഫിക്ഷൻ ആത്മകഥ, ജീവചരിത്രം നോവൽ ബാലസാഹിത്യം തുടങ്ങി അനവധി ശാഖകളുള്ള പുസ്തകങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാണ് നാഷണൽ ബുക്ക് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
Discussion about this post