ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്തുണയുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസ് ബാധയെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്ന് ദലൈലാമ പറഞ്ഞു.
വൈറസ് ബാധയെ പ്രതിരോധിക്കാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തീരുമാനം ഉചിതവും സ്വാഗതാര്‍ഹവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വൈറസ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും അദ്ദേഹം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാമിന് കത്തയച്ചിട്ടുണ്ടെന്നും ദലൈലാമ വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശാണ് കഴിഞ്ഞ 60 വര്‍ഷമായി തന്റെ വീട്. അതുകൊണ്ടുതന്നെ ജനങ്ങളുമായി വലിയ ആത്മബന്ധമാണുള്ളതെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും നല്‍കുന്നതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.
Discussion about this post