കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രാജ്യത്ത് 722 പേർ രോഗബാധിതരായിട്ടുണ്ട്.
ജമ്മുകാശ്മീരിൽ ആദ്യ മരണം സംഭവിച്ചു. ഗുജറാത്ത് കർണാടക മഹാരാഷ്ട്ര എന്നിവടങ്ങളിലും ഇന്നലെ ഓരോ രോഗികൾ വീതം മരിച്ചു. ശ്രീനഗറിൽ മരിച്ച 65കാരനും കോവിഡ് തന്നെയാണെന്ന് തെളിഞ്ഞു. ഗുജറാത്തിൽ 70 വയസ്സുകാരനും ബാംഗ്ലൂരിൽ 75 വയസ്സുകാരിയായ രോഗിയുമാണ് ഇന്നലെ മരിച്ചത്.











