കോവിഡ് മഹാമാരി കൈപ്പിടിയിൽ ഒതുങ്ങാതെ പടരുന്നു. നിരവധി രാഷ്ട്രങ്ങളിലായി ഇപ്പോൾ മരണ സംഖ്യ 24,071 ആയി. ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 5,31,799 ആണ്.ഏറ്റവും കൂടുതൽ രോഗബാധിതർ അമേരിക്കയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 700 കടന്നു.
കോവിഡ് കനത്ത നാശം വിതച്ച ഇറ്റലി തന്നെയാണ് 8,215 മരണങ്ങളുമായി ഒന്നാം സ്ഥാനത്ത്.ഇറ്റലിയിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേർ മരിച്ചു.4,365 പേർ മരിച്ച സ്പെയിനാണ് തൊട്ടുപുറകിൽ.പുതിയതായി അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിൽ മരണസംഖ്യ 3,292 ആയി. അമേരിക്കയിൽ മരണം 1000 കടന്നു.
Discussion about this post